തിരുവനന്തപുരം: വിഴിഞ്ഞത്ത് കിടപ്പുമുറിയിലെ ദൃശ്യങ്ങൾ മൊബൈല്‍ ഫോൺ ക്യാമറയിൽ പകർത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രദീപ് മണ്ഡലാണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ എയർഹോളിലൂടെ ആണ് ഇയാൾ വീഡിയോ പകർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പയറുംമുട് സ്വദേശിനിയാണ് ഇതു സംബന്ധിച്ച് വിഴിഞ്ഞം പോലീസിന് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.വീടിന്റെ ടെറസിലൂടെ കയറിയ ഇയാൾ കിടപ്പുമുറിയിലെ എയർഹോൾ വഴി മൊബൈൽ ഫോൺ കടത്തിയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സംഭവംകണ്ട അയൽവീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് വിഴിഞ്ഞം പോലീസെത്തി നടത്തിയ തിരിച്ചലിലാണ് ഇയാളെ അറസ്റ്റുചെയ്തത്.

