Headlines

ആറു വയസുകാരിയുടെ തിരച്ചില്‍ ഊര്‍ജിതം; ശ്രീകണ്ഠേശ്വരത്ത് രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ കണ്ടെത്താനായി സംസ്ഥാനവ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൊല്ലത്ത് ഐ.ജി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് തിരച്ചിലിന് നേതൃത്വം നല്‍കുന്നു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന് സംശയിക്കുന്നവര്‍ ഇന്നലെ വൈകിട്ട് രണ്ടുതവണ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അഞ്ചുലക്ഷം രൂപയും രണ്ടാമത് 10 ലക്ഷം രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: