ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം; പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. സ്റ്റാർ സ്പോർട്സും ഡിസ്‌നി പ്ലസ്‌ ഹോട്സ്റ്റാറും വഴി മത്സരം തൽസമയം കാണാം.

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് പരാജയം വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹമാണ് സെഞ്ചൂറിയനിലെ തോൽവിയോടെ വീണുടഞ്ഞത്. അതിനാൽ വിജയത്തോടെ സമനില പിടിച്ച് പരമ്പര നഷ്ട‌പ്പെടുന്നത് ഒഴിവാക്കാനാണ് രോഹിത് ശർമ്മയുടേയും സംഘത്തിന്റെയും ശ്രമം.

സ്പ‌ിന്നർ ആർ അശ്വിന് പകരം പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കും. പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെയും പരിഗണിക്കുന്നുണ്ട്. ബാറ്റർമാരും ഫോമിലേക്ക് എത്തേണ്ടത് ഇന്ത്യയ്ക്ക് നിർണായകമാണ്.

പരിക്കേറ്റ ടെംബ ബവുമ കളിക്കില്ല. പകരം വിടവാങ്ങൽ ടെസ്റ്റിനിറങ്ങുന്ന ഡീൻ എൽ ഗർ ആണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. എൽഗറുടെ വിടവാങ്ങൽ മത്സരമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രോട്ടീസും ആ ഗ്രഹിക്കുന്നില്ല. ബവുമയ്ക്ക് പകരം സുബൈർ ഹംസയും കോയെറ്റ്സീക്ക് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: