തലസ്ഥാനത്ത് മാലമോഷണം അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിന്തുടർന്ന് മകൻ പിടികൂടി.

തിരുവനന്തപുരം: തലസ്ഥാനത്ത് മാലമോഷണം. അമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ മകൻ പിടികൂടി പോലീസിൽ ഏൽപിച്ചു. 63വയസുകാരിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം രക്ഷപെടുകയായിരുന്നു. അമ്മ വിവരം വിളിച്ച് അറിയിച്ചതിനെ തുടർന്ന് മകൻ ഓട്ടോയുമായി പ്രതികളുടെ പിന്നാലെ പോയി. രണ്ട് പ്രതികളിൽ ഒരാളെ മകൻ പിടികൂടി പോലീസിന് കൈമാറി. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പിടികൂടാൻ കഴിഞ്ഞില്ല. ആദർശ് എന്ന യുവാവാണ് നിലവിൽ പിടിയിലായത്. കൂടെയുണ്ടായിരുന്ന ശരത്ത് വീട്ടമ്മയുടെ മാലയുമായി ഓടി രക്ഷപെട്ടു. ആദർശ് പട്ടാഴി സ്വദേശിയാണ്. രക്ഷപെട്ട ശരത്തിനെ കണ്ടെത്താനായില്ല അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: