ചെന്നൈ: സർക്കാർ സ്‌കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാർത്ഥിയുടെ ഒരു കാഴ്ച്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ യുവരാജിൻ്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിൻ്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയിൽ എത്തിക്കാതിരുന്നതിനാൽ കാഴ്ച നഷ്ടമായെന്ന് ഡോക്ടർമാർ പറഞ്ഞു.
ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാർത്ഥികളെ അധ്യാപകര് നിര്ബന്ധപൂര്വ്വം ജോലിചെയ്യുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. കണ്ണിൽ പൊടിവീണ് ക്ലാസിൽ തുടരാൻകഴിയാത്ത സ്ഥിതിയിലായിട്ടും യുവരാജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. പകരം രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറയുകയായിരുന്നു.
കുറച്ചുദിവസം മുൻപാണ് നടന്നതെങ്കിലും സി.പി.ഐ. ഇപ്പോൾ പ്രതിഷേധവുമായി എത്തിയോടെയാണ് സംഭവം ജനശ്രദ്ധയിൽ. യുവരാജിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സ്‌കൂൾ അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും സി.പി.ഐ. നേതാക്കൾ ആരോപിച്ചു. യുവരാജിന് വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
