താനൂർ : പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഴൂർ വെട്ടുകുളം സ്വദേശി കല്ലുവെട്ടുകുഴിയിൽ സുബ്രഹ്മണ്യൻ എന്ന ചെന്നൈ ബാബുവിന്റെ മകൾ സുസ്മിത(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്.
താനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.അമ്മ സുശീല,സഹോദരൻ സുഭാഷ്.

