ആലംകോട് :തെഞ്ചേരിക്കോണം
കെ.വിവേകാനന്ദൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി.
യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു.
സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.



