മലപ്പുറം: നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് ആണ് തകർന്നത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്

