സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ശാന്തിവിള ദിനേശിനെതിരെ എടുത്ത പോക്സോ കേസിൽ ഹർജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി തള്ളിയത്.

ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പോലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: