കൊല്ലം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം തടിപ്പണി ചെയ്യുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്

