മുംബൈ: മുംബൈയിലെ കല്യാൺ ശിൽഫതയിലെ ക്ഷേത്രത്തിൽ വച്ച് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൂജാരി അടക്കം 3 പേർ അറസ്റ്റിലായി. ക്ഷേത്രത്തിലെത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു, ശേഷം ചായയിൽ ലഹരി കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്തുവെന്നും പൊലീസ് കണ്ടെത്തി. ബോധം വന്ന സ്ത്രീ ബഹളം വച്ചതോടെയാണ് ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള പ്രതികൾ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.
ക്ഷേത്രത്തിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
