ആയൂർ: കൊല്ലത്ത് റോഡിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ വളഞ്ഞ് പോലീസിലേൽപ്പിച്ചു. ചടയമംഗലം സ്വദേശി രാജീവ് എന്ന യുവാവാണ് പിടിയിലായത്. യുവതി തന്നെ കടന്നാക്രമിക്കാൻ തുനിഞ്ഞ പ്രതിയെ തടഞ്ഞവച്ച് ആളെ വിളിച്ചുകൂട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴാണ് സംഭവം.
പിന്തുടർന്നെത്തിയ എത്തിയ രാജീവ് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതി ഇയാളെ തടഞ്ഞുവച്ച ശേഷം ആളുകളെ വിളിച്ചു കുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പ്രദേശത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. പിടിയിലായ രാജീവ് സ്ഥിരം പ്രശ്നക്കാരനാണെനാണ് നാട്ടുകാർ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

