തിരുവനന്തപുരം: മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയാണ് അറസ്റ്റിലായത്. പൊലീസ് പിടികൂടിയതിന് പിന്നാലെ ഇയാൾ അക്രമാസക്തനായിരുന്നു. ഇതിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് എക്സ്റേ എടുത്തപ്പോഴാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
കോളേജുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവരുന്ന സംഘത്തിലുൾപ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടത്ത് വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ, തന്റെ കയ്യിൽ ലഹരി പദാർത്ഥങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.
പോലീസ് പിടികൂടി വിലങ്ങ് ധരിപ്പിച്ചെങ്കിലും വിലങ്ങ് നെറ്റിയിൽ നെറ്റിയിൽ ഇടിച്ച് ഇയാൾ മുറിവുണ്ടാക്കി. തുടർന്നു പോലീസ് പ്രതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്ന് എക്‌സ്-റേ എടുക്കുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നതടക്കം അന്വേഷിക്കും. ഏതൊക്കെ കോളേജുകളിലാണ് ലഹരിവിൽപനയെന്ന് ഉൾപ്പെടെയുളള വിവരങ്ങൾ പൊലീസ് തേടും. വൈദ്യപരിശോധനയ്‌ക്കായി എത്തിച്ചപ്പോഴും ഇയാൾ പൊലീസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയിരുന്നില്ല

