Headlines

ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി യുവതി

ഒറ്റ പ്രസവത്തിൽ ആറ് പൊന്നോമനകൾക്ക് ജന്മം നൽകി 27 വയസുകാരി. പാകിസ്താനിലെ റാവൽപിണ്ടി സ്വദേശിനിയായ സീനത്ത് വാഹീ​​ദ് ആണ് ആറ് കൺമണികൾക്ക് ജന്മം നൽകിയത്. നാല് ആൺകുട്ടികളും രണ്ട് പെൺ കുട്ടികളുമാണ് പിറന്നത്. കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരു മണിക്കൂറിനിടെ പ്രസവം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹാജിറ കോളനിയിലെ താമസക്കാരിയായ യുവതിയെ പ്രസവ വേദനയെ തുടർന്ന് 18-ാം തീയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നുപേരെ ഇൻകുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു പേരുടെ പ്രസവത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടായെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.സ്പെഷ്യൽ ടീമിനെ സജ്ജമാക്കിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാതാവിന് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇവർ സാധാരണനിലയിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെ ആദ്യ സംഭവമാണിതെന്നും അവർ വ്യക്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: