കാഞ്ഞങ്ങാട്: ചികിത്സിക്കുന്നത്തിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഡോക്ടർക്കെതിരെ കേസ്. യുവതി അമ്പലത്തറ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇരിയയിലെ മെഡിക്കൽ ക്ലിനിക്കിലെ ഡോക്ടർ ജോണിനെതിരെയാണ് ലൈംഗികാതിക്രമത്തിന് കേസെടുത്തത്.
ചികിത്സയ്ക്കിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഭർത്താവും മക്കളുമുള്ള യുവതി പോലീസിൽ പരാതി നൽകിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതി ജില്ല പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ഇതോടെയാണ് ഡോക്ടർ ജോണിനെതിരെ പോലീസ് കേസ് എടുത്തത്
