യുവതിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു; കാമുകന്റെ സഹോദരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു. ജൈത്പുർ സ്വദേശിയായ പൂജ യാദവി(24)നെയാണ് രണ്ടംഗസംഘം വീട്ടിൽക്കയറി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂജയുടെ കാമുകന്റെ സഹോദരനായ റോക്കിയാണ് അറസ്റ്റിലായത്. പൂജയുമായുള്ള സഹോദരന്റെ ബന്ധം ഇയാൾ അംഗീകരിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടെയാണ് തോക്കുമായെത്തിയ രണ്ടുപേർ യുവതിയെ കൊലപ്പെടുത്തിയത്. മുഖംമുറച്ചെത്തിയ രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി യുവതിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. അഞ്ചുതവണ യുവതിക്ക് വെടിയേറ്റതായാണ് വിവരം. വെടിയൊച്ച കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും അക്രമികൾ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഇവരെ പിന്തുടർന്നെങ്കിലും ഇരുവരും പിന്നീട് ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു. ഇതിനിടെ വെടിയേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൊല്ലപ്പെട്ട പൂജയുടെ കാമുകനായ കൃഷ്ണയുടെ സഹോദരൻ റോക്കിയെയാണ് കേസിൽ പോലീസ് പിടികൂടിയിട്ടുള്ളത്. കേസിലെ രണ്ടാംപ്രതിക്കായി പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: