Headlines

തന്റെ ജോലിക്കാരിയുടെ ശമ്പളം ജോലിക്കു വരാതിരുന്നാൽ നൽകണോ യുവതിയുടെ സംശയം വൈറൽ ആകുന്നു

സോഷ്യല്‍ മീഡിയയെ പലതരത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ചിലര്‍ സമയം ചിലവഴിക്കാനായി ഉപയോഗിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കിടാനൊരു ഇടമായി സോഷ്യല്‍ മീഡിയയെ കാണുന്നു. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി മറ്റുള്ളവരുമായി പങ്കിടുന്നവരും ധാരാളം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള പോസ്റ്റുകള്‍ സര്‍വ്വസാധാരണം, എന്നാല്‍ ജോലിക്കാരിയെ കുറിച്ചുള്ള പോസ്റ്റാണ് ബെംഗളൂരുവില്‍ നിന്നുള്ള യുവതി പങ്കുവെച്ചിരിക്കുന്നത്.

തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയുടെ ശമ്പളവും ലീവുമായി ബന്ധപ്പെട്ടതായിരുന്നു യുവതിയുടെ പോസ്റ്റ്. ജോലിക്ക് വരാത്ത ദിവസങ്ങളിലെ ശമ്പളവും താൻ അവർക്ക് കൊടുക്കണോ എന്നതാണ് യുവതിയുടെ സംശയം. അങ്ങനെ കൊടുക്കാതിരുന്നാൽ തനിക്ക് അത് കുറ്റബോധം ഉണ്ടാക്കുന്നുവെന്നും എന്നാൽ കൊടുത്താൽ അവരത് മുതലെടുക്കുമെന്നുമാണ് യുവതിയുടെ ആശങ്ക.

ജോലിക്കാരിക്ക് അവർ ആവശ്യപ്പെടുന്നതെല്ലാം താൻ ചെയ്ത് നൽകാറുണ്ട്. ABHA ഇൻഷുറൻസ് നേടാൻ സഹായിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ലീവൊക്കെ നൽകുന്നത് തനിക്ക് കുഴപ്പമില്ല. കാരണം എല്ലാവർക്കും ജോലിയിൽ നിന്നും ഒരു ബ്രേക്ക് ആവശ്യമാണ്. എന്നാൽ, അവൾ 10 ദിവസമൊക്കെ ബ്രേക്ക് എടുക്കുമ്പോഴാണ് പ്രശ്നമെന്നും അപ്പോൾ ശമ്പളം കുറക്കുന്നതിൽ പ്രശ്നമുണ്ടോ എന്നും യുവതി ചോദിക്കുന്നു.

മറ്റുള്ളവരെ കുറിച്ച് എപ്പോഴും അവർ പരാതി പറയുമായിരുന്നു. അപ്പോഴാണ് തനിക്ക് കുറ്റബോധം തോന്നുന്നത്. അതുപോലെ, മകന് വയ്യ ആശുപത്രിയിലാണ്, അല്ലെങ്കിൽ ഏതെങ്കിലും ബന്ധുക്കൾ ആശുപത്രിയിലാണ്, മരിച്ചു എന്നെല്ലാം പറയും. അവരുടെ കുടുംബത്തിന് വേണ്ടി ഞാൻ എപ്പോഴും മരുന്നുകൾ വാങ്ങി നൽകും. അവരെ കൊണ്ടുവിടുകയും ഒക്കെ ചെയ്യാറുണ്ട് എന്നും യുവതി പറയുന്നു.

ഇങ്ങനെ ഒക്കെ ചെയ്യുമ്പോഴും നീണ്ട അവധി എടുക്കുമ്പോൾ ശമ്പളത്തിൽ നിന്നും കട്ട് ചെയ്യാറില്ല. കട്ട് ചെയ്യുന്നത് പ്രശ്നമാണോ എന്നാണ് യുവതിയുടെ സംശയം. അങ്ങനെ ശമ്പളത്തിൽ നിന്നും കുറക്കാതിരുന്നാൽ ഇവർ തന്നെ മുതലെടുക്കുമോ എന്നും ഇവർക്ക് സംശയമുണ്ട്. എന്തായാലും പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: