തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം. ഊരുട്ടു കാല ഗവൺമെന്റ് എംടിഎച്ച്എസിലാണ് കവർച്ച നടന്നിരിക്കുന്നത്. സ്‌മാർട്ട് ക്ലാസ് റൂം കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് പഠനോപകരണങ്ങളും കള്ളൻ കൊണ്ടുപോയി.
സംഭവത്തിൽ നെയ്യാറ്റിൻകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



