ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിയിൽ പണപിരിവു സംബന്ധിച്ച് അന്വേഷണം ഉണ്ടാകും.

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂരിൽ നടത്തിയ നൃത്ത പരിപാടിയിൽ പണപ്പിരിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. സംഘാടകർ ആയ മൃദംഗ വിശൻ്റെ കണക്കുകൾ പരിശോധിച്ചു വരുന്നു. പണം എത്തിയ പണം കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക. അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മറവിപ്പിച്ചിരുന്നു.


ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി പങ്കെടുത്തവർ ആരോപിച്ചിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് സംഘാടകർക്ക് എതിരെയുളള ആരോപണം. കുട്ടികളിൽ നിന്ന് പിരിഞ്ഞ രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. പരിപാടിയുടെ പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞു.

സംഘടനയിലെ പിഴവിനെതിരെയും പണപ്പിരിവു നടത്തിയതിനും മൃദംഗ വിഷനെതിരെ കേസെടുത്തു. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം.നികോഷ് കുമാർ പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നതെന്ന് അറിയിച്ചു. പരിപാടിയിൽ നിന്ന് ആകെ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. അധികമായി 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി തങ്ങൾക്ക് അറിയില്ലെന്നും നൃത്താദ്ധ്യാപകരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും നികോഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: