ആലുവയിൽ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തായിക്കാട്ടുകര കോടഞ്ചേരി സ്വദേശിയായ കുട്ടിയെ ആണ് കാണാതായത്. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും
കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.
ചൊവ്വാഴ്ച രാത്രിയിൽ ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല എന്നാണ് വീട്ടുകാരുടെ പരാതിയിൽ പറയുന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയാണ് അൽത്താഫ് അമീൻ.
കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.