ഇനിമുതൽ പാൻ കാർഡ് എടുക്കാനായി കൂടുതൽ രേഖകൾ വേണം. പാൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും. നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകി പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കും. എന്നാൽ മാർച്ച് 31ഓടെ ഈ സൗകര്യം ഇല്ലാതാകും.
അതായത് ഏപ്രിൽ 1 മുതൽ പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആധാറിന് പുറമെ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമർപ്പിക്കണം.
ജനന സർട്ടിഫിക്കറ്റ് വോട്ടർ ഐഡി കാർഡ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (SSLC/Plus Two , ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് ,
മുതലായവ) പാൻ കാർഡ് വിതരണത്തിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നടപടി.


