പാരീസില്‍ ഇന്ത്യയ്ക്ക് ഇത് രണ്ടാം മെഡല്‍; മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെടിവച്ചിട്ടത് വെങ്കലം; ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം



പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടു മെഡൽ സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം ആണ് സ്വന്തമാക്കിയത്. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തില്‍ നേരത്തെ നേടിയിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: