Headlines

സ്വന്തമായി വാഹനമുള്ളവർ നിർബന്ധമായും ഇക്കാര്യം ചെയ്യണം; അല്ലെങ്കിൽ പണികിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹന ഉടമകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഇത് അത്യാവശ്യമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അധാറുമായി ലിങ്ക് ചെയ്ത ഫോൺനമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ടാക്സ് അടയ്ക്കാനും പിഴ അടയ്ക്കാനും പോലും കഴിയില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

വാഹൻ സൈറ്റിൽ കയറി വാഹന നമ്പർ എന്റർ ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും അതിൽ താഴ്ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് ഡീറ്റെയിൽസ് എന്റർ ചെയ്താൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും.പേര് ആധാറിലേതുപോലെയാണോ എന്നും നോക്കണം.

നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടണമെന്നാണ് എംവിഡിയുടെ നിർദേശം. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപ്പെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവും. അതിൻറെ പ്രിൻറ് എടുക്കണം. തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷ, മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് രേഖകളും പ്രിൻ് എടുത്ത് അവസാന സബ്മിഷൻ ചെയ്ത് അതാത് ആർ ടി ഓഫീസിൽ ഹാജരാക്കേണ്ടതാണെന്നും എംവിഡി അറിയിക്കുന്നു, വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആവുകയും പേരിൽ മാത്രം കറക്ഷൻ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആർസിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

വാഹന ഉടമ മരിച്ച സാഹചര്യത്തിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതി വാങ്ങിച്ച രേഖകളും അനന്തരാവകാശിയുടെ ഫോൺ നമ്പർ ഉള്ള ആധാറിന്റെ പകർപ്പും അപേക്ഷയും അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കണിലൂടെ അപ്ഡേറ്റ് ചെയ്യുകയും അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുകയും ചെയ്യണം. വാഹന ഉടമ വിദേശത്താണെങ്കിൽ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്പോർട്ടിലെ പ്രസക്തഭാഗങ്ങളും വിസയും അപ്ഡേറ്റ് ചെയ്യുന്നഫോൺ നമ്പർ ഉള്ള ആധാറിൻ്റെ / ഇ ആധാറിൻ്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകൻ തൻറെ ആർ ടി ഓഫീസിന്റെ മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്താൽ ഓഫീസിൽ നിന്നും അത് അപ്ഡേറ്റ് ചെയ്തു തരുമെന്നും എംവിഡി പറയുന്നു.എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും എംവിഡി ഓർമിപ്പിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: