തൃശൂർ: മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഏറെ നാളുകളായി രതീഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.നിരന്തരം വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സമ്മർദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ഭീഷണിപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു

