മലപ്പുറം : ബ്രൗൺ ഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ.11 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത്
വീട്ടിൽ വച്ച് ചെറിയ പാക്കുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്
മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത് മണ്ണാരിലെ അജ്മൽ നെയ്യൻ 28 ,കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തല പറമ്പൻ ഉമറുൽ ഫാറൂഖ് 30, കൊണ്ടോട്ടി നെടിയിരുപ്പ് കോളനി റോഡ് യഥുൻ തലാപ്പിൽ 28 എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്
അജ്മൽ നെയ്യൻ്റെ വീട്ടിൽ വച്ച് ചെറിയ കവറുകളിലാക്കുന്നതിനിടെയാണ് മൂവരും പിടിയിലാവുന്നത്
രണ്ട് ദിവസം മുമ്പ് മുബൈയിൽ നിന്നും എത്തിച്ചതാണ് ബ്രൗൺഷുഗർ.

