തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം. തിരുപ്പൂർ ജില്ലയിലെ കങ്കയത്തിനു സമീപം കാർ മരത്തിൽ ഇടിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.
മൂന്നാറിലെ കേരള വിഷൻ കേബിൾ ഓപ്പറേറ്ററായ രാജ എന്ന നിക്സൺ,ഭാര്യ ജാനകി,മൂത്തമകൾ ഹെമിമിത്ര എന്നിവരാണ് മരിച്ചത്. ഇളയ മകൾ മൗന ഷെറിൻ്റെ നില ഗുരുതരമായി തുടരുന്നു.
ഇവർ യാത്ര ചെയ്ത കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ ജാനകി തമിഴ്നാട് ഈറോഡ് ജില്ലയിൽ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇളയമകൾ 11 വയസ്സുകാരി മൗന ഷെറിൻ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
