പാലക്കാട് : ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് മാരക മയക്കുമരുന്നായ 96 ഗ്രാം മെത്താഫെറ്റമിനുമായി 3 പട്ടാമ്പി സ്വദേശികൾ പിടിയിൽ. മുഹമ്മദ് യൂനസ് (39) കാരക്കാട്, ഷിഹാബുദ്ധീൻ (34) ഓങ്ങല്ലൂർ, മുഹമ്മദ് മുസ്തഫ (31) വാടാനാംകുറുശ്ശി എന്നിവരാണ് മയക്കുമരുന്നുമായി പോലീസ് പിടിയിലായത്.
പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് മയക്കു മരുന്ന് എത്തിച്ചത്. പട്ടാമ്പി മേഖലയിലെ പ്രധാന ലഹരി വില്പനക്കാരാണ് പ്രതികൾ. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ , ചിറ്റൂർ ഡി.വൈ.എസ്.പി വി.എ. കൃഷ്ണദാസ് എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സുജിത്ത് .പി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും, പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
