കണ്ണൂർ: കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൂവരും ബന്ധുക്കളാണ്. വൈകീട്ടാണ് അപകടം ഉണ്ടായത്.
പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞ് രണ്ടുപേർ പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ചാടിയ ഒരാളും മരിച്ചു. കൂടെയുണ്ടായിരുന്ന ഒരു വിദ്യാർത്ഥി നീന്തി രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്

