ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: ടാങ്കിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് ചിറ്റാരിക്കാൽ കാനാട്ട് രാജീവിന്‍റെ മകൻ ഐഡൻ സ്റ്റീവാണ് മരിച്ചത്. കർണാടകയിലെ ഹാസനിൽ വെച്ചാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് ഇവിടെ സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു.

കുടുംബസമേതം താമസിക്കുന്ന ഫ്ലാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഒഫീലിയ. സഹോദരൻ: ഓസ്റ്റിൻ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: