Headlines

കൊല്ലത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ




പറവൂർ: കൊല്ലത്ത് എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിൽ. കണ്ഠകർണ്ണൻവെളി കന്നിപ്പറമ്പിൽ സോനു (23), വാണിയക്കാട് കുട്ടൻതുരുത്ത് നികത്തിൽ വീട്ടിൽ അതുൽ (27), വെടിമറ ജി.സി.ഡി.എ കോളനിയിൽ പീടിയാക്കൽ പറമ്പിൽ അൻവർ (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 2.71 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വാണിയക്കാട് നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മുനമ്പം ഡിവൈ.എസ്.പിയുടെ ഡാൻസാഫ് സംഘവും പറവൂർ പൊലീസ് ഇൻസ്പെക്ടർ ഷോജോ വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.

അതേസമയം തിരുവാഴിയോട് വാഹന പരിശോധനയ്ക്കിടെ പോലീസ് എംഡിഎംഎ പിടിച്ചു. 1.03 ഗ്രാമം എംഡിഎംഎയാണ് ശ്രീകൃഷ്ണപുരം ഇൻസ്പെക്ടർ എം. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മണ്ണാർക്കാട് പറശ്ശേരി മണലടി അപ്പക്കാടൻ വീട്ടിൽ മുനീറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: