Headlines

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം പശുക്കിടാവിനെ ഭക്ഷിച്ചു; ഒരു കറവപശുവിന് ഗുരുതര പരിക്ക്

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ കൂട്ടില്‍ കെട്ടിയിരുന്ന പശുക്കിടാവിനെ കടുവ കൊന്ന് തിന്നു. തൊഴുത്തില്‍ ഉണ്ടായിരുന്ന പശുവിനെയും കടുവ ആക്രമിച്ചു. കബനിഗിരി പുഴിപ്പുറത്ത് മാമ്മച്ചന്റെ വീടിനോട് ചേര്‍ന്നുള്ള കൂട്ടില്‍ കെട്ടിയിരുന്ന ഏഴ് മാസം പ്രായമായ പശു കിടാവിനെയാണ് കടുവ ഭക്ഷിച്ചത്. കൂട്ടില്‍ ഉണ്ടായിരുന്ന ആറ് വയസ് പ്രായമുള്ള കറവപശുവിനെയും കടുവ ആക്രമിച്ചു. പശുവിന് കഴുത്തിന് ഉള്‍പ്പെടെ മാരകമായ പരുക്കാണ് ഉള്ളത്. ഇന്ന് പുലര്‍ച്ച മൂന്നരയോടെയാണ് സംഭവം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: