കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂണ്‍ 27) അവധി. പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പില്‍ വ്യക്തമാക്കി
ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നാളെ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍,മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല.നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈൻ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
മഴ വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി ശക്തമായി പെയ്യുമെന്നാണ് റവന്യൂ മന്ത്രി ഇന്ന് അറിയിച്ചത്. ഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകുമെന്ന് മഴക്കെടുതി പ്രതിരോധ മുന്നൊരുക്ക യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഈ മാസം 29 മുതല്‍ മഴ കുറയും. 30 മുതല്‍ ജൂലൈ 2 വരെ മഴയുടെ അളവ് കുറയും. ജൂലൈ മൂന്നാം തീയതി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടും. ജൂലൈ പത്താം തീയതി മുതല്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് മഴ ശക്തമാക്കാനുള്ള കാരണമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
