മസ്കറ്റ്: ഒമാനില്‍ പർവ്വതാരോഹണത്തിനിടെ വീണ് വിനോദസഞ്ചാരിക്ക് പരിക്ക്. മസ്‌കത്ത് ഗവർണറേറ്റ് ബൗഷർ വിലായത്തിലെ പർവത പ്രദേശങ്ങളിലൊന്നിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. അപകടം നടന്ന ഉടൻ തന്നെ റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ യൂണിറ്റ് സ്ഥലത്തെത്തി. വിനോദസഞ്ചാരിയെ ഹെലികോപ്റ്റർ മാര്‍ഗം ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പർവതാരോഹകന് വേണ്ട വൈദ്യസഹായം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
