സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ‘നടികര്‍ തിലകം’ സിനിമയുടെ ഷൂട്ടിങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലാണ് സംഭവം.
പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.
ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം,മണിക്കുട്ടൻ, സഞ്ജു ശിവറാം തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. നാൽപ്പതുകോടി മുതൽ മുടക്കിൽ നൂറു ദിവസം നീണ്ടു നിൽക്കുന്ന
ചിത്രീകരണമാണ്. ഹൈദരാബാദ്, കാശ്മീർ ദുബായ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. രചന സുവിൻ സോമശേഖരൻ. ഛായാഗ്രഹണം ആൽബി, സംഗീതം യാക്സിൻ നെഹാ പെരേര.
