ട്രാക്കിയിരുന്ന് പബ്ജി കളിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

പട്ന: ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേയാണ് അപകടമുണ്ടായത്. കുട്ടികൾ മൂന്നുപേരും ഇയർഫോൺ വച്ചായിരുന്നു പബ്ജി കളിച്ചത്. അതുകൊണ്ട് തന്നെ ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല.

മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.

സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: