Headlines

വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല, 2 കിലോമീറ്റർ കഴിഞ്ഞ് വിജനമായ സ്ഥലത്ത് ഇറക്കി; കോഴിക്കോട് സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്

വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കിയില്ല, സ്വകാര്യ ബസിന് പിഴചുമത്തി ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരി ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറക്കേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത്. ‘

താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. കുടുംബം പൊലീസിൽ ” നൽകിയതോടെയാണ് നടപടി. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.

വിജനമായ സ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇറ’ക്കിവിട്ടത്. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താക്കീത് നൽകി പിഴ ചുമത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: