മുംബൈ: ബസിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നൂപുർ മണിയാർ (27) ആണ് മരിച്ചത്. അപകടത്തിൽ 9 പേർക്ക് പരിക്കുപറ്റി. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
സംഭവത്തിൽ പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാൽബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങിൽ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

