Headlines

സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ആദരമൊരുക്കി



കിളിമാനൂർ:സ്റ്റേജ് വർക്കേഴ്സ് യൂണിയൻ  കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവയത്രിയും ഡോക്യുമെൻ്ററി സംവിധായികയുമായ ബിന്ദു നന്ദനയെ ആദരിച്ചു.സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും മുൻ എം എൽ എ യുമായ അഡ്വക്കേറ്റ് ബി സത്യൻ ബിന്ദു നന്ദനയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി.സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് ഗുണകരമായി നിലനിൽക്കുമെന്ന് അദേഹം പറഞ്ഞു.നാടക ,നാടൻ പാട്ട് കലാകാരനും
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയൂമായ മടവൂർ രാജേന്ദ്രൻ,കിളിമാനൂർ ഏരിയാ സെക്രട്ടറി ജി സുജാത,എഴുത്തുകാരനും ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് മാങ്കോണം, ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ രജ്ഞിതം , പഞ്ചായത്തംഗം ടി.വി. ബീന,രതീഷ് ,ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരം ഒരുക്കിയത്.കാലിക പ്രസക്തിയുള്ള നിരവധി ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവ ബിന്ദു നന്ദന സംവിധാനം ചെയ്തിട്ടുണ്ട്.പുതിയൊരു ഡോക്യുമെൻ്ററി ഉടൻ പ്രദർശനത്തിന് തയ്യാറാവുകയാണ് .സുഗതകുമാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റ ഭാര്യയാണ്.ആര്യൻ എസ് ബി നായർ ആണ് മകൻ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: