തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോവളം സ്വദേശി അനില്‍കുമാര്‍(40) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്ക് പോയസമയത്ത് വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

