Headlines

തൃപ്പൂണിത്തുറ സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു

കളമശേരി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ദിവാകരൻ (55) ആണ് മരിച്ചത്. ദിവാകരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, ഇന്ന് വൈകിട്ട് ഏഴു മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങി. സ്ഫോടനത്തിൽ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു.

സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം പാരിപ്പള്ളി സ്വദേശി അനിലിനെയും (49) അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി,. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ബേൺ ഐ.സിയുവിൽ ചികിത്സയിലാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കി വരികയാണെന്ന് കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു.

അതേസമയം സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മിഷണറും സ്ഫോടനത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: