തിരുവനന്തപുരം: ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് തിരുവനന്തപുരം. കനത്തമഴയിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.കിളിമാനൂർ, കണിയാപുരം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പെയ്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായത്.
കിളിമാനൂരിൽ വീട് ഇടിഞ്ഞ് വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. കണിയാപുരത്ത് ഇടിമിന്നലേറ്റ് വീട്ടുപകരങ്ങൾ നശിഞ്ഞു.
കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങുകയായിരുന്നു. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. ഇടമിന്നലിൽ കടമക്കോണം സ്വദേശി ഗോപകുമാറിൻെറ വീടിനാണ് നാശനഷ്ടമുണ്ടായത്. ഭിത്തിയും ജനൽ ചില്ലും പൊട്ടി. ഇലക്ട്രോണക് ഉപകരണങ്ങളും നശിച്ചു. കനത്ത മഴയിൽ കണിയാപുരം മുരുക്കുംപുഴ- ചിറയിൻകീഴ് റോഡ് വെള്ളത്തിനടിയിലായി. കണിയാപുരത്തും നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

