സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;
വിപുലമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു
തിരുവനന്തപുരം:അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിലും ഒഴുക്കില്‍പെട്ടും ഒമ്പതു പേര്‍ മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായി മല്‍സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാനില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകള്‍ പ്രളയഭീതിയില്‍. പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1,465 പേരെ മാറ്റിപാര്‍പ്പിച്ചു. മഴമൂലം സംസ്ഥാനത്ത് ഇന്നലെ ഒമ്പതു മരണം. കോട്ടയം വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനായ കാട്ടാമ്പാക്കില്‍…

