Headlines

ലഹരിമരുന്ന് വാങ്ങാനായി ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ഗുളികകൾ വാങ്ങി രണ്ട് പേർ പിടിയിൽ

കൊച്ചി: ലഹരിമരുന്ന് വാങ്ങാനായി ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ഗുളികകൾ വാങ്ങിക്കൂട്ടിയ രണ്ട് പേർ പിടിയിൽ. ഇവർ വ്യാജ കുറിപ്പടി തയ്യാറാക്കി വാങ്ങിക്കൂട്ടിയത് നൈട്രോസെപാം ഗുളികകളാണ്. കേസിൽ പറവൂർ സ്വദേശിയായ നിക്സൻ ദേവസ്യ, സനൂപ് വിജയൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും ഡോക്ടറുടെ വ്യാജ കുറിപ്പടിയും സീലും കണ്ടെടുത്തു. ഉപയോഗിക്കാനും വിൽപ്പന നടത്താനുമാണ്‌ പ്രതികൾ ഗുളികകൾ വാങ്ങിക്കൂട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: