കാസര്‍കോട്: പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കണിച്ചിറ സ്വദേശികൾ സഞ്ചരിച്ച കാറിലുണ്ടായിരുന്ന കുട്ടികളായ സൈൻ റൊമാൻ (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റ മൂന്ന് പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് ഉള്ളതെന്നാണ് വിവരം

