മലപ്പുറം: ചങ്ങരംകുളത്തെ ചിറവല്ലൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. ചിറവല്ലൂർ മൂപ്പറം സ്വദേശി പുല്ലൂണിയിൽ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
വീടിനടുത്തുള്ള വയലിൽ പോയ കുട്ടികളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലിലാണ് വീടിന് പുറകിലുള്ള കുളത്തിൽ കുട്ടികളെ കണ്ടെത്തിയത്.നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


