തിരുവനന്തപുരം. വിഴിഞ്ഞം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട രണ്ട് പേർ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന അനുഷാദ് (19) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ കുമരി ചന്തയില്‍ വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിൽ ഗാനമേള കണ്ട തിരികെ വരും വഴിയായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.


