Headlines

അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരൻ്റെ തല പാത്രത്തിനുള്ളിൽ  കുടുങ്ങി; രക്ഷകരായി അഗ്നി സേനാംഗങ്ങൾ

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ പാത്രത്തിനുള്ളില്‍ കുടുങ്ങി. തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ മകന്‍ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്.പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: