തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് പോലീസാണ് യുവാക്കളെ പിടികൂടിയത്. വാണ്ട മേക്കുംകര വീട്ടിൽ ആർ.ബിപിൻ ( 21 )അയിരൂപ്പാറ നാലുമുക്ക് കുന്നുവിള വീട്ടിൽ ആഷിക് എന്ന് വിളിക്കുന്ന എസ്. ഹാഷിം (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് കൈവശം വെക്കുകയും അത് വിൽപ്പന നടത്തുകയും ചെയ്തിരുന്നു. പ്രധാനമായും നെടുമങ്ങാട് മേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് കച്ചവടം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അസിം, ശ്രീത,അജിത് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
