Headlines

ഓഫിസിനു നേരെ കല്ലേറ്, ഇന്ന് യുഡിഎഫ് ഹർത്താൽ; എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

മലപ്പുറം പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ യുഡിഎഫ് ഹർത്താൽ. പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സിപിഎം ഓഫീസിന് നേരെ ലീഗ് ആക്രമണം നടത്തിയതായി പരാതി വന്നിരുന്നു. നജീബ് കാന്തപുരം എം എൽ എ യുടെ നേതൃത്യത്തിൽ റോഡ് ഉപരോധിച്ചു.

ഇതിന് ശേഷം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായി. പിന്നാലെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: