മസ്കറ്റ് :അനധികൃത കുടിയേറ്റം തടയുന്നതിൻ്റെ ഭാഗമായി അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരുന്നു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ഇനിയും നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും അനധികൃതമായുള്ള നുഴഞ്ഞുകയറ്റം പോലുള്ള പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച സിറിയൻ ട്രക്ക് ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ അൽ മസ്യൂന അതിർത്തി പോസ്റ്റിൽ വെച്ചാണ് പിടികൂടിയത്. യമനിൽ നിന്നുള്ള ട്രക്ക് ഉപയോഗിച്ച് കാർഗോ കമ്പാർട്ട്മെൻ്റിനുള്ളിൽ ഒളിപ്പിച്ചാണ് രണ്ടുപേരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അറിയിച്ചു
